കൊച്ചിയില്‍ ശുദ്ധജലമുപയോഗിച്ച് ചെടിനനച്ചാലും കാര്‍ കഴുകിയാലും കേസ്

200

കൊച്ചിയില്‍ ശുദ്ധജലം ഉപയോഗിച്ച് ചെടി നനച്ചാലും,കാറുകഴുകിയാലും കേസെടുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കടുത്ത വേനലില്‍ ശുദ്ധജലത്തിന്റെ ദുരുപയോഗം തടയാനാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍. ജലം കിട്ടാക്കനിയാകുന്ന കാലം മുന്‍കൂട്ടി കണ്ട് ജില്ലാഭരണകൂടം ഒരുമുഴം മുന്‍പേ എറിഞ്ഞുകഴിഞ്ഞു. വാട്ടര്‍ സപ്ലൈ അന്‍റ് സ്വീവറേജ് ആക്റ്റ് പ്രകാരം ഇത്തരം ജലദുര്‍വിനിയോഗത്തിനെതിരെ കേസെടുക്കാനാണ് തീരുമാനം. ജില്ലയുടെ ഉള്‍മേഖലകളില്‍ ശുദ്ധജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ജില്ലാഭരണകൂടത്തിന്റെ മുന്‍കരുതലിനെ ജനം സ്വാഗതം ചെയ്യുന്നു. ദുരുപയോഗം അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമായിട്ടുണ്ട്. വേനല്‍ കടുക്കുന്നതോടെ ശുദ്ധജല ഉപഭോഗത്തില്‍ 30 ശതമാനം വര്‍ദ്ധനവാണ് കണക്കു കൂട്ടുന്നത്.

NO COMMENTS

LEAVE A REPLY