തിരുവനന്തപുരം : കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ നിന്നും എസ്.എസ്.എൽ.സി/പ്ലസ്ടു ക്യാഷ് അവാർഡിനായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളിൽ അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി/പ്ലസ്ടു സർട്ടിഫിക്കറ്റിന്റെ ഇന്റർനെറ്റ് കോപ്പി മാത്രം സമർപ്പിച്ചിട്ടുള്ളവർ എസ്.എസ്.എൽ.സി/പ്ലസ്ടു മാർക്ക്‌ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയോ ഇന്റർനെറ്റിൽ നിന്നുള്ള മാർക്ക് ലിസ്റ്റിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോപ്പിയോ kshpwcb5@gmail.com -ൽ ജൂലൈ 30 വൈകിട്ട് അഞ്ചിനകം അയയ്ക്കണമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.