എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ പ്രബന്ധങ്ങൾക്ക് ക്യാഷ് അവാർഡ്

91

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളിലെ എം.ടെക്/എം.ആർക്ക്/പി.എച്ച്.ഡി സിവിൽ/ആർക്കിടെക്ചർ വിഭാഗത്തിലെ അവസാനവർഷ വിദ്യാർത്ഥികളിൽ നിന്നും ”കേരള കാലാവസ്ഥ പ്രതിരോധ ഭവന രൂപകല്പന” വിഷയത്തിൽ പൂർത്തീകരിച്ച പ്രബന്ധങ്ങൾ/പ്രോജക്ട് റിപ്പോർട്ടുകൾ ക്യാഷ് അവാർഡിനായി ക്ഷണിച്ചു.

ഏറ്റവും മികച്ച പ്രബന്ധങ്ങൾ/പ്രോജക്ട് റിപ്പോർട്ടിന് 50,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. പ്രിൻസിപ്പൽ/വകുപ്പ് തലവന്റെ സാക്ഷ്യപത്രത്തോടെ പ്രബന്ധങ്ങൾ/പ്രോക്ട് റിപ്പോർട്ടിന്റെ പകർപ്പ് (രണ്ട് കോപ്പി) ൺഫെബ്രുവരി പത്തിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. നിശ്ചിത സമയത്തിനകം ലഭിക്കുന്ന പ്രൊപ്പോസലുകൾ വിദഗ്ധ സമിതി പരിശോധിച്ച് അവാർഡ് നിശ്ചയിക്കും.

പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട വിലാസം: ഹൗസിംഗ് കമ്മീഷണർ, ഭവന നിർമ്മാണ (സാങ്കേതിക വിഭാഗം) വകുപ്പ്, ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം-695001. ഫോൺ: 0471-2330720. ഇമെയിൽ: housingcommissioner@gmail.com

NO COMMENTS