13.44 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി കാസ്പ്

20

സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാൻ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (ഗഅടജ) കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ചികിത്സിക്കാൻ പണമില്ലാതെ വിഷമിക്കുന്ന പതിനായിരക്കണക്കിന് പേർക്കാണ് കാസ്പ് തുണയായത്. കുറഞ്ഞ കാലം കൊണ്ട് സാധാരണക്കാരായ 13,43,746 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ ചികിത്സ നൽകാനായി. 2019-20 വർഷത്തിലായി 9,61,389 പേർക്കും 2020-21 വർഷത്തിലായി 3,82,357 പേർക്കുമാണ് പദ്ധതിയിലൂടെ ചികിത്സ ലഭിച്ചത്.

ഈ കാലയളവിൽ 800 കോടിയോളം രൂപയുടെ ചികിത്സയാണ് നൽകിയത്. സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെ പ്രതിസന്ധിയിലാഴ്ത്തുന്ന മുഖ്യഘടകമാണ് പെട്ടെന്നുണ്ടാകുന്ന ഭാരിച്ച ചികിൽസാ ചെലവുകൾ. ഈ സാഹചര്യം അതിജീവിക്കുന്നതിനായി ആയുഷ്മാൻ ഭാരതിന്റെ സഹകരണത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. കോവിഡ് കാലത്ത് കേരള സമൂഹത്തിന് കൂടുതൽ കരുത്ത് പകരാനും ഈ പദ്ധതി സഹായകമായി. കോവിഡ് ചികിത്സ സംസ്ഥാനത്ത് സൗജന്യമാണ്. സ്വകാര്യ ആശുപത്രി കളിൽ ചികിത്സ തേടിയ 1,400 ഓളം കോവിഡ് ബാധിത രോഗികൾക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കാനും കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

കാസ്പിന്റെ ആദ്യ വർഷത്തെ ഇൻഷുറൻസ് പ്രൊവൈഡർ റിലയൻസായിരുന്നു. ഇപ്പോൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. അനുദിനം വർധിച്ചുവരുന്ന ചികിത്സാച്ചെലവ് പരിഹിക്കാനായുള്ള ഒരു നിർണായക ചുവടുവയ്പ്പാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ രൂപീകരണം. പൊതുജനാരോഗ്യ സംവിധാനങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം സാധാരണക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. വ്യത്യസ്ത വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിവന്ന വിവിധ ആരോഗ്യ പരിരക്ഷ പദ്ധതികൾ ഒരു കുടക്കീഴിൽ ഏകോപിപ്പിച്ച് കാര്യക്ഷമമായി നടപ്പാക്കുകയാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ മുഖ്യ ദൗത്യം.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ 2019-20 സാമ്പത്തിക വർഷത്തിൽ 221 സ്വകാര്യ ആശുപത്രികളും 190 സർക്കാർ ആശുപത്രികളും ആണ് പദ്ധതിയിൽ അംഗമായിരുന്നത്. എന്നാൽ 2020 ജൂൺ ഒന്നിന് പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പ്രവർത്തനമാരംഭിച്ചതോടെ കൂടുതൽ സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ അംഗങ്ങളായി. 2020 ജൂൺ ഒന്നിന് ശേഷം 281 സ്വകാര്യ ആശുപത്രികളിൽ പദ്ധതിയുടെ ഭാഗമായി സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചതു മുതൽ ഇതുവരെ കേരളത്തിലെ സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് പദ്ധതിയുടെ ഭാഗമായി 800 കോടി രൂപയാണ് നൽകിയത്. ഈ തുക ചികിത്സാ ചെലവുകൾക്ക് പുറമേ ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ആസ്ഥിവികസനത്തിനും മനുഷ്യവിഭവ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി ഉപയോഗിച്ചുവരുന്നു. പദ്ധതിയിൽ അംഗമായ ആശുപത്രികളിലായി അനവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. നിലവിൽ അംഗങ്ങായ 477 ആശുപത്രികളിലായി 1000 ഓളം മെഡിക്കൽ കോർഡിനേറ്റർമാർ രണ്ടു വർഷമായി പ്രവർത്തിച്ചു വരുന്നു.

നാൽപ്പത്തി രണ്ട് ലക്ഷം കുടുംബങ്ങൾ അംഗങ്ങളായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഏറ്റെടുത്ത 2020 ജൂൺ 1 മുതൽ 42 വിവിധ പരിശീലന പരിപാടികൾ നടത്തി. പരിഷ്‌കരിച്ച ഹെൽത്ത് ബെനിഫിറ്റ് പാക്കേജ് 2.0, ബെനിഫിഷ്യറി ഐഡന്റിഫിക്കേ്ഷൻ സിസ്റ്റം (ആകട), ട്രാൻസാക്ഷൻ മാനേജ്‌മെന്റ് സിസ്റ്റം (ഠങട) 1.5, സ്റ്റാൻഡേർഡ് ട്രീറ്റ്‌മെന്റ് ഗൈഡ്‌ലൈൻ, തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.
കേരള സർക്കാരിന്റെ ‘കാരുണ്യ ബെനവലന്റ് ഫണ്ട്’ ആരോഗ്യ പരിരക്ഷ പദ്ധതിയുടെ നിർവഹണം ആരോഗ്യ വകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഏറ്റെടുത്തു.

മുമ്പ് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിർത്തി ചില അധിക സഹായ വ്യവസ്ഥകൾ കൂട്ടിച്ചേർത്താണ് സംസ്ഥാന സർക്കാരിന്റെ ഈ പുതിയ ചുവടുവയ്പ്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് 2 ലക്ഷം രൂപയുടെ വരെ ചികിത്സാ സഹായം ഇതിലൂടെ ലഭ്യമാകും. വൃക്ക രോഗികൾക്ക് 3 ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയാണ് അനുവദിക്കുന്നത്. കാൻസർ, ഹൃദ്രോഹം, തലച്ചോർ സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗങ്ങൾ, ഹീമോഫീലിയ തുടങ്ങിയവയ്ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

NO COMMENTS