തിരുവനന്തപുരം : കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംവിധായകന് വിനയന്റെ മൊഴിയെടുത്തു. കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയന് സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്സില്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമായാണ് വിനയന് ചിത്രീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചാണ് വിനയനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം സിബിഐ ഓഫീസില്‍ വച്ചാണ് മൊഴിരേഖപ്പെടുത്തുന്നത്.