കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കസ്റ്റംസ് സൂപ്രണ്ട് എ.സി. തോമസിനും ഭാര്യ ത്രേസ്യയ്ക്കും ഒരു വര്‍ഷം കഠിനതടവും 50 ലക്ഷം രൂപ പിഴയും. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. മഞ്ചേശ്വരം, കരിപ്പൂര്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ ജോലി ചെയ്യവേ, വരുമാനത്തേക്കാള്‍ ഒമ്പത് ലക്ഷം രൂപ അധികം സമ്പാദിച്ചു എന്നാണ് സിബിഐ കേസ്. അനധികൃത സ്വത്ത് സന്പാദിക്കാന്‍ കൂട്ടു നിന്നു എന്നതാണ് ഭാര്യക്കെതിരെയുള്ള കുറ്റം. ഭാര്യയുടെ പേരിലാണ് അനധികൃത സ്വത്ത് വാങ്ങിക്കൂട്ടിയത്.