നാഗേശ്വര്‍ റാവു താല്കാലിക സിബിഐ ഡയറക്ടറായി ചുമതലയേറ്റു.

161

ന്യൂഡല്‍ഹി: നാഗേശ്വര്‍ റാവു സിബിഐ താല്കാലിക ഡയറക്ടറായി ചുമതലയേറ്റു. വ്യാഴാഴ്ച രാത്രിതന്നെ അദ്ദേഹം ചുമതലയേറ്റെന്നാണ് വിവരം. അലോക് വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വീണ്ടും നീക്കിയതിനു പിന്നാലെയാണ് റാവു ചുമതലയേറ്റത്. നേരത്തെ വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വര്‍മ വീണ്ടും ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. സിബിഐ ഡയറക്ടറെ മാറ്റണമെങ്കില്‍ അതിന് ഉന്നതാധികാര സമിതി യോഗം ചേരണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം.

വിധി വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ സമിതി യോഗം ചേരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് വര്‍മയെ വീണ്ടും മാറ്റിയത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നും ജ​സ്റ്റീ​സ് എ.​കെ. സി​ക്രി, കോ​ണ്‍ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ ​എന്നിവര്‍ അംഗങ്ങളുമായ സമിതി ഖാര്‍ഗെയുടെ എ​തി​ര്‍​പ്പ് ത​ള്ളി​യാ​ണ് വര്‍മയെ വീണ്ടും മാറ്റിയത്.ഫ​യ​ര്‍ സ​ര്‍​വീ​സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് ആ​ന്‍ഡ് ഹോം ​ഗാ​ര്‍​ഡ്സി​ന്‍റെ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യാണ് വര്‍മയെ മാറ്റിനിയമിച്ചത്.

NO COMMENTS