പെരിയ ഇരട്ട കൊലപാതക കേസ്സിൽ സി.ബി.ഐ. അന്വേഷണം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നു വി.എം.സുധീരൻ്റെ പ്രതികരണം.

100

പെരിയ ഇരട്ട കൊലപാതക കേസ്സിൽ സി.ബി.ഐ. അന്വേഷണം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നു വി.എം.സുധീരൻ്റെ പ്രതികരണം.

പെരിയ ഇരട്ട കൊലപാതക കേസ്സിൽ സി ബി ഐ അന്വേഷണം ഇല്ലാതാക്കാനുള്ള സർക്കാർ നീക്കവും,വാളയാറിലെ ദളിത് സഹോദരിമാർ ക്രൂരമായപീഡനത്തിനിരയായി ‌ മരണപ്പെട്ട സംഭവത്തിലെ ദുർബ്ബലമായ പ്രോസിക്യൂഷൻ നടപടികളും പിണറായി സർക്കാർ കൊടും ക്രിമിനൽ കുറ്റവാളികൾക്കൊപ്പമാണെന്ന് വി.എം.സുധീരൻ ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുകയാണ്.

പാർട്ടിക്കാരായ കൊലപാതകികളേയും കുറ്റവാളികളേയും സംരക്ഷിക്കുന്നതിനായി സർക്കാർ ഏതറ്റംവരെയും പോകുമെന്നും ഇതെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ടെന്നും മാഫിയ സംഘങ്ങളുടെയും ക്രിമിനലുകളുടേയും സംരക്ഷകരായി പൂർണമായി മാറിക്കഴിഞ്ഞ പിണറായി സർക്കാർ അക്ഷരാർത്ഥത്തിൽ നിയമവാഴ്ച്ചയെ തന്നെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹംപറഞ്ഞു

പെരിയ ഇരട്ട കൊല കേസ്‌ സി.ബി.ഐ അന്വേഷിക്കുന്നത്‌ തടയിടാനുള്ള സർക്കാർ നീക്കത്തിൽ നിന്നും പിൻ തിരിഞ്ഞേ മതിയാകൂ എന്നും പോലീസും പ്രോസിക്യൂഷനും പ്രതികൾക്ക്‌ വേണ്ടി നില കൊള്ളുന്ന സാഹചര്യത്തിൽ വാളയാർ കേസ്‌ സി ബി ഐ അന്വേഷണത്തിന്‌ വിടാൻ സർക്കാർ തയ്യാറാകുകയും വേണം എന്നും അദ്ദേഹംപറഞ്ഞു

NO COMMENTS