സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം ശനിയാഴ്ച്ച പ്രഖ്യാപിക്കും

336

ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ശനിയാഴ്ച പ്രഖ്യാപിക്കും. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ് ശനിയാഴ്ച തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്കു മുന്‍പ് ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. cbseresults.nic.in/ cbsc.nic.in/എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. 16,67,573 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഫലം പ്രഖ്യാപിക്കാന്‍ വൈകിയത് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഫലം വൈകിയാല്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിലേക്കു പ്രവേശനത്തിന് അപേക്ഷിക്കാന്‍ കഴിയുമോ എന്നതായിരുന്നു പ്രധാന ആശങ്ക. ജൂണ്‍ അഞ്ചാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലുളള സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുളള അവസാന തീയതി. കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ പത്താം ക്ലാസ് ഫലം മേയ് 24നും പ്ലസ് ടു ഫലം മേയ് 28നും പ്രസിദ്ധീകിരച്ചിരുന്നു. ഇതിനു ശേഷമാണു സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്രവേശനം നടന്നത്. ഇത്തവണയും പ്ലസ് ടു ഫലം മേയ് 28നു തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പത്താം ക്ലാസ് ഫലം പതിവിലും വൈകിയതാണ് ആശങ്കകള്‍ക്കിടയാക്കിയത്.

NO COMMENTS