ന്യൂഡല്‍ഹി: സി.ബി.എസ്.സി 10,12 ആം ക്ലാസ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാര്‍ച്ച് അഞ്ച് മുതല്‍ നടത്താനാണ് തീരുമാനം. 10-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിനും, 12-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 12നുമാണ് അവസാനിക്കുന്നത്.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 31ന് തീര്‍ക്കാന്‍ ബോര്‍ഡ് സ്കൂളുകളോട് നിര്‍ദ്ദേശിച്ചു. 10-ാം ക്ലാസില്‍ 16.3 ലക്ഷം കുട്ടികളും 12-ാം ക്ലാസില്‍ 11.8 ലക്ഷം കുട്ടികളും ഈ വര്‍ഷം പരീക്ഷയെഴുതും.