ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 4,974 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഒരുക്കിയത്. ഇതിൽ 78 കേന്ദ്രങ്ങൾ വിദേശത്തായിരുന്നു. പതിമൂന്ന് ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 28 ട്രാൻസ്ജെന്റർ വിദ്യാർഥികളും പരീക്ഷ എഴുതി. മെയ് മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കുമെന്നറിയിച്ച പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കാൻ സി.ബി.എസ്.സി തീരുമാനിക്കുകയായിരുന്നു.