ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ സൂത്രധാരന്‍ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരന്‍ വിക്കിയാണ് അറസ്റ്റിലായത്. ഡല്‍ഹി രാജേന്ദര്‍ നഗറിലാണ് വിക്കിയുടെ ട്യൂഷന്‍ സെന്റര്‍. കണക്കും ഇക്കണോമിക്‌സും ഈ ട്യൂഷന്‍ സെന്ററില്‍ പഠിപ്പിച്ചിരുന്നു. പന്ത്രണ്ടാംക്ലാസിലെ സാമ്പത്തികശാസ്ത്രത്തിന്റെയും പത്താംക്ലാസിലെ കണക്ക് പരീക്ഷയുടേയും ചോദ്യപേപ്പറാണ് ചോര്‍ന്നത്. സംഭവത്തെ തുടര്‍ന്നു പരീക്ഷകര്‍ സിബിഎസ്ഇ റദ്ദാക്കിയിരന്നു. പുതിയ പരീക്ഷാ തീയതി സംബന്ധിച്ച തീരുമാനം ഞാറയാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.