ന്യൂഡല്‍ഹി : പഠനത്തില്‍ പിന്നോക്കമെന്ന കാരണത്താലോ, പരാജയപ്പെട്ടെന്ന പേരിലോ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ പാടില്ലെന്ന് സിബിഎസ്ഇ. വിജയശതമാനം കൂട്ടാന്‍ നിര്‍ബന്ധിത ടിസി നല്‍കരുതെന്നും, രക്ഷിതാക്കള്‍ ആ വശ്യപ്പെട്ടാല്‍ മാത്രമായിരിക്കണം റ്റി.സി നല്‍കേണ്ടതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. വിജയിക്കാന്‍ ഇന്റേണല്‍ ഉള്‍പ്പെടെ 33% മാര്‍ക്കാണ് ഇനി വേണ്ടത്, നേരത്തെ ഇന്റേണല്‍ കൂടാതെ 33 ശതമാനം മാര്‍ക്ക് വേണമെന്നായിരുന്നു വ്യവസ്ഥ. തീരുമാനം പാമ്പാടി സ്‌കൂളിലെ കുട്ടിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ്.