സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

254

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റോള്‍ നമ്പരുകളുപയോഗിച്ച് cbseresults.nic.in, cbse.nic.in, results.nic.in തുടങ്ങിയ സൈറ്റുകളില്‍ നിന്നും ഫലമറിയാം. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ഫലം പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നതെങ്കിലും നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു.

ഈ വര്‍ഷം 10, പ്ലസ് ടു ക്ലാസുകളിലായി 28 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. സ്മാര്‍ട്ട് ഫോണുകളിലെ ‘ഉമാങ്’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫലം ലഭ്യമാകും. ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ക്ക് 24300699 എന്ന നമ്പറില്‍നിന്നും മറ്റുള്ളവര്‍ക്ക് 011-24300699 എന്ന നമ്പറിലും ഫലം അറിയാന്‍ കഴിയും.

NO COMMENTS