സി.ബി.എസ്.ഇ കേരള റീജ്യനൽ ഓഫീസർക്ക് സസ്‍പെന്‍ഷന്‍

267

തിരുവനന്തപുരം: സി.ബി.എസ്.ഇ കേരള റീജ്യനൽ ഓഫീസർ എസ്.ടി റാണക്ക് സസ്‍പെന്‍ഷന്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി എന്നാണ് സൂചന. സി.ബി.എസ്.ഇ ചെയർമാനാണ് നടപടി സ്വീകരിച്ചത്. ജൂൺ 30ന് വിരമിക്കാനിരിക്കെയാണ് റാണക്കെതിരെ നടപടി. അച്ചടക്ക നടപടിയുടെ കൃത്യമായ കാരണം സി.ബി.എസ്.ഇ വിശദീകരിച്ചിട്ടില്ല. ഒരു വർഷം മുമ്പാണ് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള റീജ്യനൽ ഓഫീസറായി റാണ ചുമതലയേൽക്കുന്നത്.

NO COMMENTS

LEAVE A REPLY