ന്യൂഡല്‍ഹി : മോഡറേഷന്‍ തുടരാനുള്ള ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ അപ്പീല്‍ നല്‍കില്ല. ഇതോടെ അനിശ്ചിതത്വത്തിലായിരുന്ന പ്ലസ്‌ടു ഫലം ഉടൻ പുറത്തു വിടുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം പരീക്ഷാ ഫലം പുറത്തു വിടാനായിരുന്നു സി.ബി.എസ്.സി നേരത്തെ തീരുമാനിച്ചിരുന്നത്.