സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ;വിജയശതമാനം കുറഞ്ഞു

270

ദില്ലി: സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു.മോഡറേഷന്‍ ഉള്‍പ്പെടെയുള്ള ഫലമാണ് പ്രഖ്യാപിച്ചത്. മോഡറേഷന്‍ സംബന്ധിച്ചുണ്ടായിരുന്ന തര്‍ക്കങ്ങള്‍ കാരണം ഫലപ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു. പരീക്ഷയെഴുതിയവരില്‍ 82% പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 83% പേര്‍ വിജയിച്ചിരുന്നു. 99.6% മാര്‍ക്ക് നേടിയ നോയിഡ അമിറ്റി ഇന്റര്‍നാഷണല്‍ സ്കൂളിലെ രക്ഷ ഗോപാല്‍ ഒന്നാമതെത്തി. ചണ്ഡീഗഢ് ഡിഎവി സ്കൂളിലെ ഭൂമി സാവന്ത്(99.4%), ചണ്ഡീഗഢ് ഭവന്‍ വിദ്യാലയയിലെ ആദിത്യ ജെയിന്‍(99.2%) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.nic.in , cbseresults.nic.in എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാം. സിബിഎസ്‌ഇയുടെ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള മോഡറേഷനാണ് നല്‍കുക എന്നും, ബുദ്ധിമുട്ടുണ്ടാക്കിയ ചോദ്യങ്ങള്‍ക്ക് ഒരു പരിധിയിലേറെ മോഡറേഷന്‍ നല്‍കില്ലെന്നും സിബിഎസ്‌ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. മോഡറേഷന്‍ നിര്‍ത്തലാക്കാനുള്ള സിബിഎസ്‌ഇ തീരുമാനം നടപ്പിലാക്കരുതെന്നാണ് ദില്ലി ഹൈക്കോടതി ഉത്തവിട്ടിരുന്നത്. മോഡറേഷന്‍ ഇല്ലാതാക്കുമെന്ന സിബിഎസ്‌ഇ തീരുമാനം വിദ്യാര്‍ത്ഥികളെയും ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ കോടതി നടപടികളുമായി മുന്നോട്ട് പോയാല്‍ ഫലപ്രഖ്യാപനം അനന്തമായി നീളുമെന്ന് കരുതിയാണ് സിബിഎസ്‌ഇ ഇത്തവണയും മോഡറേഷനോടു കൂടി ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.അതേസമയം, ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം മെയ് 29 തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുന്നത്.

NO COMMENTS

LEAVE A REPLY