സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് കൊച്ചിയില്‍ തുടക്കമായി

237

കൊച്ചി: താരശോഭയില്‍ പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന് കൊച്ചിയില്‍ തുടക്കമായി. ജയറാം നയിക്കുന്ന കേരള റോയല്‍സും ടോളിവുഡ് തണ്ടേഴ്സും തമ്മിലാണ് ആദ്യ മത്സരം. മമ്മൂട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
നരെയ്ന്‍, ശേഖര്‍ മേനോന്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, രാജീവ് പിള്ള, റോണി ഡേവിഡ് രാജ്, അര്‍ജുന്‍ നന്ദകുമാര്‍, ബൈജു, പാര്‍വതി നമ്ബ്യാര്‍, രഞ്ജിനി ഹരിദാസ്, റോസിന്‍ ജോളി, മംമ്ത മേഹന്‍ദാസ്, പേളി മാണി എന്നിവരാണ് കേരള ടീമിലെ മറ്റ് അംഗങ്ങള്‍.സുധീര്‍ ബാബുവാണ് തെലുങ്ക് ടീമായ ടോളിവുഡ് തണ്ടേഴ്സിനെ നയിക്കുന്നത്.നന്ദിനി വിജയ്, സാഗര്‍ പണ്ടേല, ധീരജ്, തരുണ്‍കുമാര്‍, നിഖില്‍, കൗശല്‍ മന്‍ഡ, അനില്‍, കൃഷ്ണ ചൈതന്യ, സത്യദേവ്, നവീന്‍, തേജസ്വി, സഞ്ജന ഗല്‍റാണി, അപൂര്‍വ ശ്രീനിവാസന്‍ എന്നിവരാണ് തണ്ടേഴ്സിലെ മറ്റ് ടീമംഗങ്ങള്‍.

NO COMMENTS

LEAVE A REPLY