അമൃത്സര്‍:.പാവപ്പെട്ടവനും കര്‍ഷകനും കേന്ദ്രം ഒരു സഹായവും ചെയ്തിട്ടില്ല. കഴിഞ്ഞ ആറു വര്‍ഷമായി മോദി നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്നും മോദിയുടേത് അംബാനിയുടേയും അദാനിയുടേയും സര്‍ക്കാരാണെന്നും പഞ്ചാബില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കാനായാണ് രാഹുല്‍ പഞ്ചാബിലെത്തിയത്. മൂന്ന് ദിവസത്തെ ട്രാക്ടര്‍ റാലിയാണ് പഞ്ചാബില്‍ സംഘടിപ്പിക്കുന്നത്. മോദി സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ ബില്ലുകള്‍ക്കെതിരെ ഇതിനകം ശക്തമായ കര്‍ഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. കോവിഡ് കാലത്ത് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കര്‍ഷക നിയമങ്ങള്‍ കൊണ്ടു വരേണ്ട ആവശ്യം എന്തായിരുന്നുവെന്നും രാഹുല്‍ ചോദിച്ചു.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി