കേന്ദ്ര സർക്കാർ 10000 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾക്ക് അനുമതി നൽകിയതായി വിവരാവകാശ രേഖ

14

ന്യൂഡൽഹി: കേന്ദ്ര സർക്കാർ 10000 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾക്ക് അനുമതി നൽകിയതായി വിവരാവകാശ രേഖ. ഇലക്ടറൽ ബോണ്ടുകൾ സുപ്രീം കോടതി റദ്ദാക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ അനുമതി നൽകിയെന്നുമാത്രമല്ല ഭരണഘടനാ വിരുദ്ധമെന്ന് കോടതി വിധിച്ചിട്ടും ബോണ്ടുകളുടെ അച്ചടി തുടരുകയായിരുന്നു.സുപ്രീം കോടതി ഉത്തരവിന് രണ്ടാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 28 ന് മാത്രമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ബോണ്ടുകളുടെ അച്ചടി നിർത്തിവെയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്. എന്നാൽ നിർദ്ദേശം വൈകിപ്പിച്ച് എസ് ബി ഐയെക്കൊണ്ട് ബോണ്ട് അച്ചടിപ്പിക്കുകയായിരുന്നു.

വിവരാവകാശ നിയമപ്രകാരം ദേശീയ ദിനപത്രമായ ഇന്ത്യൻ എക്‌സ്‌പ്രസാണ് ഇക്കാര്യം പുറത്ത് കൊണ്ടു വന്നത്. ധനമന്ത്രാലയവും എസ്‌ബിഐയും തമ്മിലുള്ള കത്തിടപാടുകളുടെയും ഇമെയിലുകളുടെയും ഫയൽ നോട്ടിംഗു കളി ലൂടെയുമാണ് ഇക്കാര്യം പുറത്ത് കൊണ്ടു വന്നത്. ഇലക്ടറൽ ബോണ്ട് തുടങ്ങിയത് മുതൽ അതുവരെ 22,217 ഇലക്ടറൽ ബോണ്ടുകൾ കാശാക്കി മാറ്റിയിട്ടുണ്ട്. ഇതിൽ ബിജെപി 8,451 കോടി രൂപ കാശാക്കി പിൻവലിച്ചു. സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി ഒരു കോടി രൂപ വീതമുള്ള 10,000 ഇലക്ടറൽ ബോണ്ടുകൾ അച്ചടിക്കുന്നതിനാണ് ധനമന്ത്രാലയം അനുമതി നൽകിയിരുന്നത്.

കോൺഗ്രസ് 1950 കോടി, തൃണമൂൽ കോൺഗ്രസ് 1,707.81 കോടിയും ബിആർഎസ് 1,407.30 കോടിയുമാണ് വീണ്ടെടുത്തിരിക്കുന്ന തെന്നും രേഖകൾ വ്യക്തമാക്കുന്നു. എസ്പിഎംസിഐഎൽ ഇതിനകം 8,350 ബോണ്ടുകൾ അച്ചടിച്ച് എസ്ബിഐക്ക് കൈമാറിയിട്ടുണ്ട്.

ഫെബ്രുവരി 28-ന് മാത്രമാണ് എസ്‌ബിഐയിൽ നിന്ന് എസ്‌പിഎംസിഐഎല്ലിന് “ഇലക്ടറൽ ബോണ്ടുകളുടെ പ്രിന്റിംഗ് ഹോൾഡ് ഓൺ പ്രിന്റിംഗ് – ഇലക്ടറൽ ബോണ്ട് സ്കീം 2018” എന്ന തലക്കെട്ടിലുള്ള ട്രയൽ-മെയിലിലാണ് അച്ചടി നിർത്താനുള്ള നിർദ്ദേശങ്ങൾ കൈമാറിയത്. കോടതി ഉത്തരവ് നൽകിയിട്ടും രണ്ടാഴ്ച തിടുക്കപ്പെട്ട് ബോണ്ട് സൌകര്യം പ്രയോജനപ്പെടുത്തി.

NO COMMENTS

LEAVE A REPLY