കര്‍ഷകര്‍ പ്രതിഷേധിക്കുമ്പോൾ കേന്ദ്ര സര്‍ക്കാര്‍ സംസാരിക്കുന്നത് ‘ലവ് ജിഹാദി’നെക്കുറിച്ചും വിവാഹങ്ങളെക്കുറിച്ചും – കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

37

രാജ്യത്തെ കര്‍ഷകര്‍ നാളുകളായി പ്രതിഷേധിക്കുമ്ബോഴും സര്‍ക്കാര്‍ ‘ലവ് ജിഹാദി’നെക്കുറിച്ചും വിവാഹങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കുട്ടി ട്രൗസറിട്ട് ഫോണിലൂടെ വിളിച്ചുപറയുന്നതല്ല ദേശീയത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ച്‌ സംസാരിക്കുന്നതിനെയാണ് ദേശീയതയെന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നിങ്ങള്‍ വിവാഹങ്ങളെക്കുറിച്ച്‌ നിയമങ്ങള്‍ ഉണ്ടാക്കുകയും കര്‍ഷകരുടെ ഭാവി ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നും നിങ്ങള്‍ സംസാരിക്കുന്നത് ലവ് ജിഹാദിനെ കുറിച്ചാണ് എന്നും ഈ രാജ്യത്ത് ഭൂരിഭാഗം കര്‍ഷക നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ളവരാണെന്നും ഇതിനു ചരിത്രം സാക്ഷിയാണ് എന്നും ബി.ജെ.പിയില്‍ നിന്ന് ഒരു കര്‍ഷക നേതാവ് പോലുമില്ല. ഉണ്ടാകാന്‍ കഴിയില്ല,’ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

NO COMMENTS