ലൈംഗികാരോപണം നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാമെന്ന് കേന്ദ്ര സര്‍ക്കാര്‍

242

ന്യുഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാമെന്ന് കേന്ദ്ര സര്‍ക്കാര്‍. പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്‍റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈംഗികാരോപണം നേരിടുന്ന ഉദ്യോഗസ്ഥര്‍ സാക്ഷികളെ സ്വാധീനിക്കാതിരിക്കുന്നതിനും ഇരകളെ ഭീഷണിപ്പെടുത്താതിരിക്കുന്നതിനുമാണ് സ്ഥലം മാറ്റാന്‍ അനുമതി നല്‍കിയത്.ലൈംഗികാരോപണം നേരിടുന്നത് ഒരു വകുപ്പിലെ മേലധികാരി ആണെങ്കില്‍ തന്‍റെ സ്വാധീനം ഉപയോഗിച്ച്‌ ഇയാള്‍ അന്വേഷണം അട്ടിമറിക്കാതിരിക്കാനും മറ്റ് ഓഫീസുകളിലേക്ക് സ്ഥലം മാറ്റാമെന്ന് വകുപ്പ് വ്യക്തമാക്കി. ലൈംഗികാരോപണം അന്വേഷിക്കുന്നതിനുള്ള കമ്മറ്റികളുടെ തലപ്പത്ത് ഒരു വനിത ഉണ്ടായിരിക്കണം.ഇത്തരം കമ്മറ്റികളിലെ പകുതി അംഗങ്ങളും വനിതകളായിരിക്കണം.

NO COMMENTS

LEAVE A REPLY