ലക്നൗ: രാജ്യത്ത് വീണ്ടും ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) അധികാരത്തില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി ആഭ്യന്ത്രര മന്ത്രി രാജ്നാഥ് സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ എന്‍ഡിഎ അധികാരത്തിലെത്തും മോദി ഭരണകൂടത്തിനനുകൂലമായ തരംഗമാണ് രാജ്യത്തുടനീളമുള്ളതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. വാരണാസിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുമെന്നതിന് യാതൊരു സംശയവും വേണ്ടെന്ന് കേന്ദ്രമന്ത്രിയും അപ്നാദള്‍ (എസ്) കണ്‍വീനറുമായ അനുപ്രിയ പട്ടേല്‍ പറഞ്ഞു. മോദിയെ വാരണാസിയിലെ ജനങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. മോദി ഭരണം വീണ്ടും വരണമെന്ന് രാജ്യത്തെ ജനങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.