തിരുവനന്തപുരം : ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ശ്രീനാരായണദർശനത്തിൽ സർട്ടിഫി ക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതുപ്രായത്തിലുള്ളവർക്കും അപേക്ഷിക്കാം. കോഴ്‌സും താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 15 ദിവസമാണ് കോഴ്‌സ് കാലാവധി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. 2022 ജനുവരി 10ന് ക്ലാസ് ആരംഭിക്കും.
ശ്രീനാരായണഗുരുവിന്റെ ജാതിനിർണ്ണയം, ജാതിലക്ഷണം, ആത്മോപദേശശതകത്തിലെ മതമീമാംസ, ദൈവദശകം, അദ്വൈതദീപിക എന്നീ കൃതികളും ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസദർശനം, സാമ്പത്തികദർശനം, ശ്രീനാരാ യണഗുരദർശനവും സ്ത്രീസമത്വവും എന്നീ വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴ്‌സിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ പഠനകേന്ദ്രം ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ ഡോ.ബി. സുഗീത അറിയിച്ചു.
കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് ചെമ്പഴന്തി ഗുരുകുലത്തിൽ താമസസൗകര്യവും ഭക്ഷണവും സൗജന്യമായി ഏർപ്പെടു ത്തുന്നതാണ്. കോഴ്‌സ് സംബന്ധമായ എല്ലാ ചെലവുകളും സർക്കാർ വഹിക്കും. അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടർ ഡോ.ബി. സുഗീതയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദർശനത്തിൽ പണ്ഡിതരും ശ്രദ്ധേയരായവരും പഠനക്ലാസുകൾ നയിക്കും.
അപേക്ഷാഫോം sniscchempazhanthi@gmail.com എന്ന ഇ-മെയിൽ വഴിയും ഓഫീസിൽ നേരിട്ടും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഇ-മെയിൽ വഴിയോ, പോസ്റ്റ് വഴിയോ നേരിട്ടോ എത്തിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2599009, 9847162685, 9995437666, 9387385256 നമ്പരുകളിൽ ബന്ധപ്പെടണം.