ചെയിൻ സർവേ- ലോവർ പരിശീലനം

27

2022-23 അദ്ധ്യയന വർഷത്തിലെ ചെയിൻ സർവേ- ലോവർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കോഴ്‌സിന്റെ ദൈർഘ്യം. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ചെയിൻ സർവേ സ്‌കൂളുകളിലേക്കാണ് പ്രവേശനം. യോഗ്യരായ അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ സെപ്റ്റംബർ 20ന് മുമ്പായി തിരുവനന്തപുരം വഴുതക്കാടുള്ള സർവേ ഡയറക്ടറാഫീസിൽ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: www.dslr.kerala.gov.in, 0471-2337810.

NO COMMENTS