ചൈനയിലെ പജീറൊ എസ്യുവികള്‍ മിറ്റ്സുബിഷി തിരിച്ചു വിളിക്കുന്നു

308

ബെയ്ജിങ് • ചൈന ഇറക്കുമതി ചെയ്ത 7,725 പജീറൊ എസ്യുവികള്‍ ജപ്പാനിലെ വാഹന നിര്‍മാതാക്കളായ മിറ്റ്സുബിഷി തിരിച്ചു വിളിക്കുന്നു. എയര്‍ബാഗ് സിസ്റ്റത്തിലെ സാങ്കേതിക തകരാര്‍ കാരണമാണ് നടപടി. എയര്‍ബാഗിന്റെ പ്രവര്‍ത്തനം യാത്രാ സുരക്ഷയെ ബാധിക്കുമെന്ന സംശയം കാരണമാണിതെന്നു മിറ്റ്സുബിഷി (ചൈന) കമ്ബനി അറിയിച്ചു.
2014 ഓഗസ്റ്റിനും 2016 ഏപ്രിലിനും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളാണ് തകരാര്‍ പരിഹരിക്കാന്‍ മടക്കി വിളിക്കുന്നത്. ബന്ധപ്പെട്ട വിതരണക്കാര്‍ എസ്യുവി ഉടമകളെ നേരിട്ട് വിവരമറിയിച്ച ശേഷം എയര്‍ബാഗ് പ്രശ്നങ്ങള്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നു കമ്ബനി അറിയിച്ചു. മിറ്റ്സുബിഷി പജീറൊ വാഹനങ്ങള്‍ ചൈനയില്‍ നിര്‍മിക്കുന്നില്ല. പൂര്‍ണമായി ഇറക്കുമതി ചെയ്യുകയാണ്.

NO COMMENTS

LEAVE A REPLY