ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുത്തതെന്ന് ഹൈക്കോടതി .

231

കൊച്ചി:ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുത്തതെന്നും ആളുകള്‍ പലതും പറയുമെന്നും നടപടിയെടുത്താല്‍ മാത്രമല്ലേ കോടതിക്ക് ഇടപെടാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി ചോദിച്ചു. ചൈത്രാ ജോണ്‍ ഐപിഎസിന്റെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കി.

എസ്.പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയെടുത്താല്‍ കോടതിയ്ക്ക് ഇടപെടാമെന്നും എന്നാല്‍ ഇപ്പോള്‍ ഹര്‍ജിയുടെ ആവശ്യമെന്താണെന്നും പൊതുതാല്‍പര്യ ഹര്‍ജിയോട് ഹൈക്കോടതി.റെയ്ഡ് ചെയ്ത സംഭവത്തില്‍ എസ്പിയെ സര്‍ക്കാര്‍ ബലിയാടാക്കുന്നു എന്നാരോപിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.ചൈത്ര തെരേസ ജോണിനെ കുറ്റവിമുക്ത ആക്കിയ റിപ്പോര്‍ട്ട് ഉണ്ടല്ലോ പിന്നെ എന്തിനാണ് ഈ ഹര്‍ജിയെന്നും മുഖ്യമന്ത്രി ഒരു അഭിപ്രായം പറഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ അവകാശം ആണെന്നും ഭരണഘടന അതിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

NO COMMENTS