തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംങ്ങ്, വെൽഡർ ട്രേഡുകളിലേക്കും എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിനും നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 20ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിനെത്തണം.
മെക്കാനിക് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ്, വെൽഡർ തസ്തികകൾക്ക് എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രിയാണ് യോഗ്യത.
എംപ്ലോയബിലിറ്റി സ്‌കിൽ ജൂനിയർ ഇൻസ്ട്രക്ടർക്ക് എസ്.എസ്.എൽ.സിയും എം.ബി.എ/ ബി.ബി.എയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സോഷ്യോളജി/ സോഷ്യൽ വെൽഫെയർ/ എക്കണോമിക്‌സ് ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.