കൊച്ചി: കഴിഞ്ഞ തവണ കൈവിട്ടുപോയ ചാലക്കുടി, ഇടുക്കി മണ്ഡലങ്ങള്‍ എന്തു വിലകൊടുത്തും തിരിച്ചു പിടിക്കണമെന്നും ‘എന്‍റെ ബൂത്ത് എന്‍റെ അഭിമാനം’ എന്നതാണ് ജനസമ്പർക്ക അഭിയാന്‍റെ മുദ്രാവാക്യം. ബൂത്ത് തലംമുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മുകുള്‍ വാസ്നിക്ക് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രൂപീകരിച്ച ‘ജനസമ്ബര്‍ക്ക അഭിയാന്‍’ ശക്തമാക്കാനും നിര്‍ദേശിച്ചു.
വിജയസാധ്യത മാനദണ്ഡമാക്കിയായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന പാര്‍ട്ടി തീരുമാനത്തോട് പ്രവര്‍ത്തകര്‍ യോജിച്ചു. എന്നാല്‍ താഴെത്തട്ടില്‍മാത്രമല്ല മുകള്‍തട്ടിലും സമാനമായ മാറ്റം വേണമെന്നും താഴെത്തട്ടിലുള്ളവര്‍ക്കും അംഗീകാരം ഉറപ്പാക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും മുകുള്‍ വാസ്നിക് കേട്ടറിയുകയും ചെയ്തു .
സമൂഹമാധ്യമങ്ങളില്‍ ‘ശക്തി’ ക്യാംപെയ്ന്‍ വ്യാപിപ്പിക്കാനും മുകുള്‍ വാസ്നിക് നിര്‍ദേശം നല്‍കി. സാധാരണ പ്രവര്‍ത്തകരെ എഐസിസിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ‘ശക്തി’യെന്ന പേരിലുള്ള സോഷ്യല്‍മീഡിയയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ഈ മാസം 29ന് രാഹുല്‍ഗാന്ധി കൊച്ചിയിലെത്തുന്നതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും.തെരഞ്ഞെടുപ്പൊരുക്കങ്ങള്‍ വിലയിരുത്തി വിവിധ ജില്ലകളിലെ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കൊച്ചിയിലെത്തിയത്.