സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ചമ്പാവ് അരി അടുത്ത അധ്യയനവർഷം മുതൽ

25

തിരുവനന്തപുരം ;സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി നെൽകർഷകരിൽനിന്ന്‌ സംഭരിക്കുന്ന ചമ്പാവ് അരി അടുത്ത അധ്യയനവർഷം മുതൽ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ.

സംസ്ഥാനത്തെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച്‌ അരിയാക്കി മാറ്റി നിലവിൽ റേഷൻകടകളിലൂടെ നൽകുന്നുണ്ട്. ഈ അരി സ്കൂൾ കുട്ടികൾക്ക് നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. ആവശ്യമുള്ള അരി നൽകാൻ തയ്യാറാണെന്ന് ഭക്ഷ്യവകുപ്പ് വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചിട്ടുണ്ട്.പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY