ബിര്‍മിംഗ്ഹാം: ഐ സി സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. 70 റണ്‍സെടുത്ത ഓപ്പണര്‍ തമീം ഇഖ്ബാലാണ് ടോപ്‌സ്‌കോറര്‍.
മഴ ഭീഷണിയിലാണ് മത്സരം നടക്കുന്നത്. മോശം കാലവസ്ഥയെ തുടര്‍ന്ന് ടോസ് വൈകിയിരുന്നു. ആദ്യമായി ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കളിക്കാനുള്ള സുവര്‍ണാവസരമാണ് ബംഗ്ലാദേശിന് മുന്നിലുള്ളത്. ഇന്ത്യക്കാകട്ടെ, ഐ സി സി ടൂര്‍ണമെന്റുകളില്‍ സമീപകാലത്ത് ലഭിക്കുന്ന ആറാം സെമി ഫൈനലാണ്.