മലപ്പുറം: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഥകളി ആചാര്യനും നടനുമായ കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍ (74) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലം കോട്ടയ്ക്കല്‍ പി.എസ്.വി നാട്യസംഘത്തിന്റെ പ്രധാനഗുരുവായിരുന്നു. പി.എസ്.വി നാട്യസംഘത്തിലൂടെ കഥകളി അഭ്യസിച്ചായിരുന്നു തുടക്കം.പാലക്കാട് പട്ടാമ്ബി നടുവട്ടം തിരുവേഗപ്പുറ സ്വദേശിയായ അദ്ദേഹം വര്‍ഷങ്ങളായി കോട്ടക്കല്‍ ചന്ദ്രകാന്തത്തിലാണ് താമസം. കഥകളി വേഷത്തിന് 2017ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക്നടക്കും.സുശീല ദേവിഭാര്യയും ഡോ. ജ്യോത്സ്ന, ജിതേഷ് എന്നിവര്‍ മക്കളും സന്തോഷ് മരുമകനുമാണ്.