ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിക്കാന്‍ 2000, 500 നോട്ടുകളും നിരോധിക്കണം : ചന്ദ്രബാബു നായിഡു

209

അമരാവതി : 2000, 500 നോട്ടുകളും നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മന്ത്രി എന്‍ ചന്ദ്രബാബു നായിഡു.. ഡിജിറ്റൽ ഇടപാടുകൾ സമ്പ്രാദായം രാജ്യത്ത് വളര്‍ച്ച പ്രാപിക്കാന്‍ ശേഷിക്കുന്ന ബാങ്ക് നോട്ടുകള്‍ നിരോധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1000, 500 രൂപ നോട്ടുകൾ അസാധുവാക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് താനായിരുന്നു. നോട്ട് അസാധുവാക്കലിനു പിന്നാലെ പുതിയ നോട്ടുകൾ സർക്കാർ പുറത്തിറക്കി. ഇതും അസാധുവാക്കണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രിമാരുടെ ഡിജിറ്റല്‍ ഇക്കോണമി പാനല്‍ തലവന്‍ കൂടിയായ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.ആന്ധ്രയില്‍ നിന്നും വന്‍ ഹവാല സംഘത്തെ വിശാഖപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
1,379 കോടി രൂപയുടെ ഹവാല ഇടപാടാണ് നടക്കുന്നത്. നോട്ട് നിരോധനത്തിനു ശേഷം ആന്ധ്രപ്രദേശിലേക്ക് കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞത് ആന്ധ്രയിലേക്ക് കൂടുതല്‍ പണമയക്കുന്നുണ്ട്. പക്ഷെ അതെവിടെ പോകുന്നു എന്ന് അറിയില്ലെന്നുമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ഇത്തരം ഹവാല ഇടപാടുകാര്‍ സംസ്ഥാനത്തിന്റെ പേര് കളങ്കപ്പെടുത്തുന്നവരാണ്. എത്രത്തോളം ഹവാല സംഘങ്ങള്‍ ഉണ്ടെന്നുള്ളത് സംബന്ധിച്ച് പൊലീസിനു പോലും വിവരമില്ല. സംസ്ഥാനത്തെ പ്രതച്ഛായ നിലനിര്‍ത്തണമെങ്കില്‍ ഇത്തരക്കാരോട് കര്‍ക്കശ്ശമായ നിലപാട് സ്വീകരിച്ചേ മതിയാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY