ഹൈദരാബാദ്: ഹിന്ദു ക്ഷേത്രങ്ങളില്‍ പുതുവത്സരാഘോഷം അനുവദിക്കില്ലെന്ന് ആന്ധ്രാ സര്‍ക്കാര്‍ വ്യക്തമാക്കി.മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇതു സംബന്ധിച്ച് ഡിസംബര്‍ 21 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഹിന്ദുക്ഷേത്രങ്ങളില്‍ ജനുവരി 1ന് ആഘോഷങ്ങള്‍ നടത്താന്‍ പാടില്ലെന്നാണ് വിജ്ഞാപനത്തിലുള്ളത്. ‘ഇന്ത്യ സ്വതന്ത്രയായിട്ട് 70 വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും ഇപ്പോഴും നമ്മള്‍ പിന്തുടരുന്നത് ബ്രീട്ടീഷ് ഭരണകാലത്ത് ശീലിച്ച ഇംഗ്ലീഷ് കലണ്ടറാണ്. ജനുവരി 1 പുതുവര്‍ഷമായി കണക്കാക്കുന്നതും എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതും ഭാരതീയ വേദപാരമ്ബര്യത്തിന് ചേര്‍ന്ന കാര്യമല്ല.’ഹിന്ദുധര്‍മ്മ പരിരക്ഷണ ട്രസ്റ്റ് സെക്രട്ടറി ഡോ.സി.രാഘവാചാര്യലു പറഞ്ഞു.