ഹൈദരാബാദ്: അഴിമതി വേരോടെ പിഴുതെറിയാന്‍ 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഓണ്‍ലൈന്‍ ഇടപാടുകളെ ഇനിയും പ്രോത്സാഹിപ്പിക്കണം. ആന്ധ്രയില്‍ ക്യാഷ്ലെസ് ഇടപാടുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് പണരഹിത സാമ്പത്തിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നീതി ആയോഗ് രൂപം നല്‍കിയ 13 അംഗ സമിതിയുടെ ചെയര്‍മാനായിരുന്നു ചന്ദ്രബാബു നായിഡു. 2000,500 രൂപ നോട്ടുകള്‍ നിരോധിച്ചാല്‍ വോട്ടിന് പണം നല്‍കുന്ന കീഴ്വഴക്കം അവസാനിക്കും. 100 രൂപയുടെ എത്ര നോട്ടുകള്‍ നേതാക്കള്‍ക്ക് കൈവശം കൊണ്ടുനടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ രാവും പകലും കഷ്ടപ്പെടുകയാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് ആകുമ്ബോള്‍ മുംബൈയില്‍ നിന്നോ ബെംഗളൂരുവില്‍ നിന്നോ കൂറെ പണവുമായി ആരെങ്കിലും വരും, നമ്മള്‍ എന്തിനാണ് അവരെ ഭയക്കുന്നത്. നമ്മള്‍ ചെയ്ത സേവനത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു