ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ഇന്ന് ഏകദിന നിരാഹാരം സമരം നടത്തും . നായിഡുവിന്റെ പിറന്നാള്‍ ദിനംകൂടിയാണ് ഇന്ന്. രാവിലെ 7 മണിക്ക് ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലാണ് നിരാഹാര സമരം ആരംഭിച്ചത്. വൈകീട്ട് 7 മണിവരെയാണ് സമരം. സംസ്ഥാനത്തെ ഓരോ ജില്ലകളിലും മന്ത്രിമാരും നിരാഹാരസമരമിരിക്കുന്നുണ്ട്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് നായിഡുവിന്റെ ലക്ഷ്യം. ധര്‍മ്മ പോരാട്ട ദീക്ഷ(നീതിക്ക് വേണ്ടിയുള്ള പോരാട്ടം) എന്നാണ് നിരാഹാര സമരത്തെ വിശേഷിപ്പിക്കുന്നത്. തിങ്കളാഴ്ചയാണ് നായിഡുവിന്റെ മന്ത്രിസഭ നിരാഹാരസമരം തീരുമാനിച്ചത്.