ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലാണെന്നും വരുന്ന തെരഞ്ഞെടുപ്പോടെ ബിജെപിയെയും മോദിയേയും അധികാരത്തില്‍ നിന്ന് തൂത്തെറിയണമെന്നും വിമര്‍ശനവുമായി ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി തലവനുമായ ചന്ദ്രബാബു നായിഡു. എന്‍ഡിഎ ഭരണത്തിന്‍കീഴില്‍ രാജ്യം അപകടത്തിലാണ്. നമുക്ക് രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഇത് ഈ ഭരണത്തിന് കീഴില്‍ ശ്വാസംമുട്ടിയ ജനതയ്ക്കുള്ള അവസാനത്തെ അവസരമാണ്. മോദി ഭരണത്തെ താഴെയിറക്കാന്‍ ഇനിയൊരവസരമില്ലെന്ന് തിരിച്ചറിഞ്ഞ് വോട്ട് ചെയ്യണമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.