ഇടുക്കി : ജോയ്‌സ് ജോര്‍ജ് എം.പി കൊട്ടാക്കമ്പൂരിലെ ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. പിതാവാണ് ഭൂമി സ്വന്തമാക്കിയതെന്നും, പട്ടയം റദ്ദാക്കിയ നടപടി പുനഃപരിശോധിക്കാവുന്നതാണെന്നും, സബ് കളക്ടറുടെ നടപടി നിയമപരമാണെന്നും റവന്യൂമന്ത്രി പറഞ്ഞു. കൊട്ടാക്കമ്പൂര്‍ കയ്യേറ്റമൊഴിപ്പിക്കലിനെതിരെ എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സിപിഐയെ ഒഴിവാക്കി രൂപീകരിച്ച മൂന്നാര്‍ സംരക്ഷണ സമിതി 21ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റവന്യൂമന്ത്രിയുടെ പ്രതികരണം.