ന്യൂഡല്‍ഹി : തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പു വിജയിച്ച ശേഷം ചന്ദ്രശേഖര്‍ റാവു ആദ്യമായാണ് പ്രധാനമന്ത്രി മോദിയെ കാണുന്നത്. തെലങ്കാനയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രഫണ്ടുകള്‍ നല്‍കുന്നതിനെപ്പറ്റിയും മറ്റു കാര്യങ്ങളും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിച്ചു. മൂന്നാം മുന്നണിയുടെ ചര്‍ച്ചകള്‍ക്കിടയില്‍ നരേന്ദ്രമോദിയുമായി കെസിആര്‍ ചര്‍ച്ചകള്‍ നടത്തുന്നത് തിരഞ്ഞെടുപ്പ് സഖ്യങ്ങളുമായി ബന്ധപ്പെട്ടാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിയ്ക്കുന്നത്.