സാങ്കേതിക തകരാര്‍ മൂലം മാറ്റിവച്ച ചാന്ദ്രയാന്‍–2 വിക്ഷേപണം വൈകാന്‍ സാധ്യത.

272

തിരുവനന്തപുരം : ജിഎസ‌്‌എല്‍വി മാര്‍ക്ക‌്–3 റോക്കറ്റിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാര്‍ ഐഎസ‌്‌ആര്‍ഒ ശാസ‌്ത്രജ്ഞരെയും സാങ്കേതികവിദഗ‌്ധരെയും ആശങ്കയിലാക്കി.ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാന്‍ സ‌്പെയ‌്സ് സെന്ററില്‍നിന്ന‌് തിങ്കളാഴ‌്ച പുലര്‍ച്ചെ 2.51 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത‌്.

സങ്കീര്‍ണമായ ക്രയോജനിക‌് ഘട്ടത്തില്‍ ദ്രവീകൃത ഇന്ധനം നിറച്ചശേഷമാണ‌് തകരാര്‍ ഉണ്ടായതെന്നാണ‌് നിഗമനം. വിക്ഷേപണത്തിന‌് 56 മിനിറ്റ‌് ബാക്കിനില്‍ക്കെയാണ‌് കൗണ്ട‌് ഡൗണ്‍ നിര്‍ത്തിയത‌്. തുടര്‍നടപടികള്‍ സംബന്ധിച്ച‌് ശ്രീഹരിക്കോട്ടയില്‍ ഉന്നത തലയോഗം തുടരുകയാണ‌്. റോക്കറ്റിലെ ക്രയോ ഘട്ടത്തിലുണ്ടായ ചോര്‍ച്ചയാണ‌് പ്രശ‌്നം സൃഷ്ടിച്ചത‌്. തകരാര്‍ നേരത്തെ കണ്ടെത്താനായത‌് വന്‍ നഷ്ടം ഒഴിവാക്കാനായി. ഇല്ലെങ്കില്‍ നിയന്ത്രണംവിട്ട‌് റോക്കറ്റും ചാന്ദ്രയാന്‍ പേടകവും തകരുമായിരുന്നു.

NO COMMENTS