ചന്ദ്രിക അഴിമതി ; പൂര്‍ണ ഉത്തരവാദിത്വം കു​ഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞിനും ;​ മൂഇനലി ശിഹാബ്​ തങ്ങള്‍

25

കോഴിക്കോട്​: ചന്ദ്രികയുമായി ബന്ധപ്പെട്ട അഴിമതിയില്‍ കു​ഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനുമാണ്​ പൂര്‍ണ ഉത്തരവാദിത്തമെന്ന്​​​ യൂത്ത്​ലീഗ്​ ദേശീയ വൈസ്​പ്രസിഡന്‍റും പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളുടെ മകനുമായ മൂഇനലി ശിഹാബ്​ തങ്ങള്‍.

ച​ന്ദ്രികയുമായി ബന്ധപ്പെട്ട്​ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ വിശദീകരിക്കാന്‍ ലീഗ്​ ഹൗസില്‍ വിളിച്ച്‌​ ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്​ മുസ്​ലീം ലീഗ്​ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മൂഇനലി തുറന്നടിച്ചത്​. വിഷയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്​ അതിയായ വിഷമം ഉണ്ട്​.

ഹൈദരലി തങ്ങളെ പ്രശ്​ന​ത്തിലേക്ക്​ വലിച്ചിഴച്ചതിന്‍റെ ഉത്തരവാദിത്തം ച​ന്ദ്രിക ഫിനാന്‍സ്​ ഡയറക്​ടര്‍ ഷെമീറിനാണ്​. ഷെമീറിനെ സസ്​പെന്‍ഡ്​ ചെയ്​ത്​ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തിനിടയില്‍ മുസ്​ലിം ലീഗ്​ പ്രവര്‍ത്തകനായ റാഫി പുതിയകടവ് മുഇൗനലി തങ്ങള്‍ക്ക്​ നേരെ ഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്​തത്​ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന്​ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുഈനലിയെ സുരക്ഷിത സ്ഥലത്തേക്ക്​ മാറ്റി.

NO COMMENTS