ആലപ്പുഴ : ഫാദര്‍ തോമസ് പീനിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി. പരസ്യ പൗരോഹിത്യ ശുശ്രൂഷകളില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. കൂദാശയും കൂദാശാനുകരണങ്ങളും നടത്തരുതെന്നും അതിരൂപതയുടെ അറിയിപ്പില്‍ പറയുന്നു. ചങ്ങനാശേരി ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.
ചങ്ങനാശേരി അതിരൂപത മുന്‍ കുട്ടനാട് വികസന സമിതി അധ്യക്ഷനായിരുന്ന തോമസ് പീലിയാനിക്കല്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്നാണ് ചങ്ങനാശേരി ബിഷപ്പ് പൗരോഹിത്യ ചുമതലകളില്‍ നിന്നും നീക്കിയത്.