എം.സി.എ സ്‌പെഷ്യൽ അലോട്ട്‌മെന്റ് തീയതി മാറ്റം

16

കേരളത്തിൽ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-21 അധ്യയന വർഷത്തെ എം.സി.എ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും നടത്തുന്നു.

റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ട SC/ST വിഭാഗക്കാർക്ക് മാത്രമായി സെപ്റ്റംബർ 22നും ജനറൽ വിഭാഗക്കാർക്ക് (എല്ലാ വിഭാഗക്കാരും) 26 നുമാണ് അലോട്ട്മെന്റ് നിശ്ചയിച്ചിരുന്നത്. ഇതിൽ 22ന് അലോട്ട്‌മെന്റിൽ പങ്കെടുക്കേണ്ടവർ സെപ്റ്റംബർ 20, 21 തീയതികളിലും 26ന് പങ്കെടുക്കേണ്ടവർ സെപ്റ്റംബർ 23, 24 തീയതികളിലും ഓൺലൈനായി കോളേജ് ഓപ്ഷനുകൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. പുതിയതായി അംഗീകാരം ലഭിച്ച കോളേജുകൾ ഓപ്ഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും No objection Certificate ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.

NO COMMENTS