നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

315

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജസിട്രേറ്റ് കോടതിയിലാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. പള്‍സര്‍ സുനി എന്ന് അറിയപ്പെടുന്ന സുനിര്‍കുമാറാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഉള്‍പ്പെടെ ആകെ ആറ് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആകെ 105 സാക്ഷികളും കേസിലുണ്ട്. പ്രധാന പ്രതിയായ സുനില്‍ കുമാര്‍ ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോണ്‍ കണ്ടെടുക്കാനുള്ള അന്വേഷണം ഇനിയും തുടരാനാണ് പൊലീസിന്റെ നീക്കം.

NO COMMENTS

LEAVE A REPLY