റായ്പുര്‍ • ഛത്തീസ്ഗഡില്‍ രണ്ടു സംഭവങ്ങളില്‍ മൂന്നു നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ബസ്തര്‍ ജില്ലയില്‍ രണ്ടുപേരെയും ബിജാപുരില്‍ ഒരാളെയും സുരക്ഷാസേന വെടിവച്ചു കൊല്ലുകയായിരുന്നു. ബസ്തര്‍ ജില്ലയിലെ വനത്തിലൂടെയുള്ള മാവോവാദികളുടെ നീക്കത്തെക്കുറിച്ചു സൂചന കിട്ടിയപ്പോള്‍ സുരക്ഷാസേന എത്തി വെടിവയ്പാരംഭിച്ചു.നക്സലുകളും തിരിച്ചു വെടിവച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു രണ്ടുപേരുടെ മൃതദേഹങ്ങളും ആയുധങ്ങളും കിട്ടിയത്. ബിജാപുരില്‍ രംഗവയ ഗ്രാമത്തിലെ ഏറ്റുമുട്ടലിലാണു മറ്റൊരാള്‍ മരിച്ചത്.