കോല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് കാലത്ത് മോദി ചായ് വാലയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ “റഫാല്‍ വാല’ ആകുമെന്നും മമത ബാനര്‍ജി പറഞ്ഞു.ബംഗാളിലെ ജല്‍പായ്ഗുരിയില്‍ മോദി കടന്നാക്രമിച്ചതിന് പിന്നാലെയാണ് മമത തിരിച്ചടിച്ചത്. മോദിക്ക് ഇന്ത്യ എന്താണ് അറിയില്ല. ഗോധ്രയും കലാപങ്ങളും കടന്നാണ് മോദി പ്രധാനമന്ത്രിയായത്. റഫാലിന്റെയും നോട്ട് നിരോധനത്തിന്റെയും അഴിമതിയുടെയും ആശാനാണ് മോദിയെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു