ബഹറിന്‍: നാട്ടില്‍ ഭാര്യയും കുട്ടികളുമുള്ള വിവരം മറച്ചുവെച്ച് ബഹറിനില്‍ വെച്ച് പരിചയപ്പെട്ട തന്നെ കല്യാണം കഴിച്ച് ഭര്‍ത്താവ് മുങ്ങിയതായി എംബസിയില്‍ പരാതി. 10 മാസം പ്രായമുള്ള കുഞ്ഞുമായാണ് മലയാളിയായ യുവതി ബഹറിന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ഹൗസില്‍ പരാതി ബോധിപ്പിക്കാന്‍ എത്തിയത്.
ബഹറിനില്‍ ബ്യൂട്ടിഷ്യനായി ജോലി ചെയ്തുവരികയായിരുന്ന തന്നെ പ്രലോഭനങ്ങള്‍ നല്‍കിയാണ് അയാള്‍ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ ശേഷം തനിക്ക് നാട്ടില്‍ ഭാര്യയും മക്കളുമുണ്ടെന്ന് ഇയാള്‍ പറയുകയായിരുന്നു.
അപ്പോഴേക്കും താന്‍ ഗര്‍ഭിണിയായിരുന്നു. പ്രസവാനന്തരം താനുമായി അകലുകയും പെട്ടന്ന് ഒരുദിവസം ആരോടും പറയാതെ ഇയാള്‍ നാട്ടിലേക്ക് കടന്നുകളയുകയുമായിരുന്നു. കഴിഞ്ഞ ആറു മാസമായി താന്‍ കടുത്ത പട്ടിണിയിലാണെന്നും ജീവിക്കാന്‍ വേറെ വഴിയില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.
ബഹറിനിലെ ചില സന്നദ്ധ പ്രവര്‍ത്തകരുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി താമസിക്കുന്ന സ്ഥലത്തെ വാടക നല്‍കാന്‍ കഴിയാത്തതു കാരണം അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. തന്നെയും മകനെയും നാട്ടിലെത്താന്‍ സഹായിക്കണമെന്നും ഭര്‍ത്താവിനെതിരെ നിയമനടപടികള്‍ കൈക്കൊള്ളാന്‍ തന്നെ സഹായിക്കണമെന്നുമാണ് യുവതി എംബസിയില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.