സിനിമാ നിര്‍മാതാവിനെ വഞ്ചിച്ച് മൂന്ന് കോടി രൂപ തട്ടിയെടുത്ത കേസില്‍ ഹൈക്കോടതി അഭിഭാഷകനെ കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മാതാവ് ടോമിച്ചന്‍ മുളക്പാടത്തിന്റെ പരാതിയില്‍ അഡ്വക്കേറ്റ് സര്‍വനാഥനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുവ ചെങ്ങമനാട്ട് ഒരു വസ്തു നല്കാമെന്ന് പറഞ്ഞ് മൂന്ന് കോടി 30 ലക്ഷം രൂപ തട്ടിച്ചുവെന്നായിരുന്നു പ്രശസ്ത നിര്‍മാതാവായ ടോമിച്ചന്‍ മുളക്പാടത്തിന്റെ പരാതി. 2014ല്‍ ഇത് സംബന്ധിച്ച് ചെങ്ങമനാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് ടോമിച്ചന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ആലുവ ഡി.വൈ.എസ്.പി റസ്റ്റമാണ് ഹൈക്കോടതി അഭിഭാഷകനും ഒന്നാം പ്രതിയുമായ സര്‍വനാഥനെ അറസ്റ്റ് ചെയ്തത്. സര്‍വനാഥന്റെ സഹോദരന്‍ ശ്രീപഴേവിലന്റെ ഉടമസ്ഥതയില്‍ ചെങ്ങമനാട് ഉത്തരേന്ത്യന്‍ സ്വദേശികള്‍ക്കായി കൊട്ടരാസദൃശ്യമായ ആരാധനാലയം നിര്‍മിച്ചിരുന്നു.
ശ്രീപഴവേലിന്‍റെ ഭാര്യ വര്‍ഷാബിന്‍ പട്ടേലാണ് പവര്‍ ഓഫ് അറ്റോണി. ഈ വസ്തു ടോമിച്ചന് നല്കാമെന്ന് പറഞ്ഞ് സര്‍വനാഥന്‍ 2014ല്‍ മൂന്ന് കോടി 30 ലക്ഷം രൂപ കൈപറ്റി. ഇതിന് പിന്നാലെ വര്‍ഷാബെന്‍ പട്ടേല്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് വിറ്റു.നേതാവ് പിന്നീട് ആറ് കോടി രൂപയ്‌ക്ക് മറ്റൊരാള്‍ക്കും കൈമാറി. വസതു കൈമാറുന്നത് വൈകിയതിനെ തുടര്‍ന്ന് ടോമിച്ചന്‍ അന്വേഷണം നടത്തിയപ്പോഴാണ് ചതി മനസ്സിലായത്. തുടര്‍ന്ന പരാതിയുമായി രംഗത്തെത്തുകയായിരുന്നു. കേസില്‍ മൂന്ന് പ്രതികള്‍ കൂടിയുണ്ട്. ഇവരെല്ലാം വിദേശത്തേക്ക് കടന്നിരിക്കുകയാണ്. അന്വേഷണത്തെ ബാധിക്കുമെന്നിതനാല്‍ ഈ പ്രതികളുടെ വിവരങ്ങല്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.