മദ്യം, പണം വിതരണം കണ്ടെത്താന്‍ പരിശോധന

23

കാസറഗോഡ് : തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി വോട്ടര്‍മാര്‍ക്ക് മദ്യവും പണവും വിതരണം ചെയ്യുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളനികള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടിച്ചേരുന്ന 123 കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ് രഹസ്യനിരീക്ഷണ ത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പിന് ശേഷം കമീഷന് നല്‍കുമെന്നും മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയാല്‍ അയോഗ്യരാക്കുന്നതുള്‍പ്പെടെ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.

NO COMMENTS