ചീമേനി ജയിലില്‍ ഗോപൂജ നടത്തിയ സംഭവത്തില്‍ സൂപ്രണ്ടിനു സസ്​പെന്‍ഷന്‍

221

തിരുവനന്തപുരം: കാസര്‍ഗോഡ്​ ചീമേനി തുറന്ന ജയിലില്‍ ഗോപൂജ നടത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെ സസ്​പെന്‍ഡ്​ ചെയ്​തു. സൂപ്രണ്ട്​ എ.ജി സുരേഷിനെയാണ്​ സസ്​പെന്‍ഡ്​ ചെയ്​തത്​. ജയില്‍ മേധാവി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടി​ന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. ജനുവരി ഒന്നിനായിരുന്നു വിവാദ ഗോപൂജ ചടങ്ങ്. തുറന്ന ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ജയിലിലത്തെിച്ച കുള്ളന്‍ പശുക്കളെ കര്‍ണാടകയിലെ മഠം അധികൃതര്‍ ജയിലിലേക്ക് കൈമാറുന്നചടങ്ങിനിടയില്‍ ഗോപൂജ നടത്തിയെന്നാണ് ആക്ഷേപം.

NO COMMENTS

LEAVE A REPLY